IPLല്‍ തങ്ങളുടെ എക്കാലത്തെയും വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് രക്ഷപ്പെട്ടില്ല.IPL പതിനാലാം സീസണില്‍ നിന്നും നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സ് പുറത്ത്. 42 റണ്‍സിന്റെ വിജയമാണ് അവസാന ലീഗ് മല്‍സരത്തില്‍ മുംബൈ നേടിയത്. പക്ഷെ നെറ്റ് റണ്‍റേറ്റ് അവര്‍ക്കു വില്ലനായി മാറി. മുംബൈ ഇന്ത്യന്‍സ് പുറത്തായതോടെ IPL 2021 ല്‍ പ്ലേയോഫില്‍ പ്രവേശിക്കുന്ന നാലാമത്തെ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാറി.